Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Unni Was Born In The Grass.

Thrissur

ഉണ്ണി പിറന്നൂ പുൽക്കൂട്ടിൽ

മാ​പ്രാ​ണം ഹോ​ളി​ക്രോ​സി​ല്‍
" ബ​ഥേ​ല്‍ 2025'

മാ​പ്രാ​ണം: ഹോ​ളി​ക്രോ​സ് തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ല്‍ "ബ​ഥേ​ല്‍ 2025' ക്രി​സ്മ​സ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. മാ​പ്രാ​ണം ജം​ഗ്ഷ​നി​ലു​ള്ള ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് ക​പ്പേ​ള​യ​ങ്ക​ണ​ത്തി​ല്‍ ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ ക്രി​സ്മ​സ് സ​ന്ദേ​ശം ന​ല്‍​കി. വി​കാ​രി ഫാ. ​ജോ​ണി മേ​നാ​ച്ചേ​രി, അ​സി. വി​കാ​രി ഫാ. ​ഡി​ക്‌​സ​ന്‍ കാ​ഞ്ഞൂ​ക്കാ​ര​ന്‍, കൈ​ക്കാ​ര​ന്മാ​രാ​യ ആ​ന്‍റ​ണി ക​ള്ളാ​പ​റ​മ്പി​ല്‍, ബി​ജു തെ​ക്കേ​ത്ത​ല, പോ​ളി പ​ള്ളാ​യി, ജോ​ണ്‍ മാ​സ്റ്റ​ര്‍ പ​ള്ളി​ത്ത​റ, കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് തോ​മ​സ് കോ​പ്പു​ള്ളി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ഡിം​സ് മീ​ഡി​യ കോ​ള​ജി​ൽ

മു​രി​ങ്ങൂ​ർ: ഡിം​സ് മീ​ഡി​യ കോ​ള​ജി​ൽ ന​ട​ന്ന ക്രി​സ്മ​സ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ജേ​ക്ക​ബ് പ​ള്ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ള​ജ് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ആ​ന്‍റ​ണി വ​ട​ക്കേ​ക്ക​ര വി​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പാ​ൾ ഡോ. ​സി​നോ​ജ് ആ​ന്‍റ​ണി ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി. ഒ​ന്നാം​വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ‘അ​റോ​റ 2K25’ എ​ന്ന​പേ​രി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ടു.

വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജി​ജി സി. ​ബേ​ബി, ഫാ. ​ടോം ജോ​ൺ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വി​സി, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ ഹ​രി​ഗോ​വി​ന്ദ്, ഹ​രി​പ്രി​യ ബി​ജു, ആ​ൻ​ഡ്രി​യ വി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ത്തീ​ഡ്ര​ലി​ല്‍ സ്റ്റാ​ര്‍ നൈ​റ്റ്

ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ്് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു​ക്കി​യ ന​ക്ഷ​ത്ര​വ്യൂ​ഹ പ്ര​ദ​ര്‍​ശ​നം "സ്റ്റാ​ര്‍ നൈ​റ്റ്' ക​ത്തി​ഡ്ര​ല്‍ വി​കാ​രി റ​വ. ഡോ. ​ലാ​സ​ര്‍ കാ​റ്റി​ക്കാ​ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ്് സാ​ബു കൂ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി റോ​ബി കാ​ളി​യ​ങ്ക​ര, ട്ര​ഷ​റ​ര്‍ ഡേ​വി​സ് ച​ക്കാ​ല​ക്ക​ല്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ വ​ര്‍​ഗീ​സ് ജോ​ണ്‍, കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ്് ജോ​ബി അ​ക്ക​ര​ക്കാ​ര​ന്‍, ടെ​ല്‍​സ​ണ്‍ കോ​ട്ടോ​ളി, ഷാ​ജു ക​ണ്ടം​കു​ള​ത്തി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഇ​രി​ങ്ങാ​ല​ക്കു​ട
ടൗ​ണ്‍ ല​യ​ണ്‍​സ് ക്ല​ബ്

ഇ​രി​ങ്ങാ​ല​ക്കു​ട: ടൗ​ണ്‍ ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ ക്രി​സ്മ​സ് ആ​ഘോ​ഷം പ്ര​തീ​ക്ഷാ​ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ള്‍ ക്കൊ​പ്പം ആ​ഘോ​ഷി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട മു​ന്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സോ​ണി​യ ഗി​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സോ​ണി സേ​വ്യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഷാ​ജു പാ​റേ​ക്കാ​ട​ന്‍, പ്ര​തീ​ക്ഷ​ഭ​വ​ന്‍ മ​ദ​ര്‍ സി​സ്റ്റ​ര്‍ സീ​മ പോ​ള്‍, സോ​ണ്‍ ചെ​യ​ര്‍​മാ​ന്‍ ഹാ​രി​ഷ് പോ​ള്‍, പ്രോ​ഗ്രാം കോ -​ഓ​ര്‍​ഡി​നേ റ്റ​ര്‍ എ​ബ്രോ തെ​ക്കേ​ക്ക​ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ക​രു​വ​ന്നൂ​രി​ൽ
ക​രോ​ള്‍ ഘോ​ഷ​യാ​ത്ര

ക​രു​വ​ന്നൂ​ര്‍: സെ​ന്‍റ്് മേ​രീ​സ് ഇ​ട​വ​കി​യി​ല്‍ പ്രൊ​ഫ​ഷ​ണ​ല്‍ സി​എ​ല്‍​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​രോ​ള്‍ ഘോ​ഷ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. വി​കാ​രി ഫാ. ​ഡേ​വി​സ് ക​ല്ലി​ങ്ക​ല്‍, മ​ഠം ക​പ്ലോ​ന്‍ ഫാ. ​ഡേ​വി​സ് അ​മ്പൂ​ക്ക​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

പ്ര​സി​ഡ​ന്‍റ് റോ​യ് നെ​ല്ലാ​യ്പ​റ​മ്പി​ല്‍, ക​ണ്‍​വീ​ന​ര്‍​മാ​രാ​യ ന​വീ​ന്‍ കാ​ഞ്ഞി​ര​ക്കാ​ട​ന്‍, അ​നു ജോ​സ​ഫ്, ലി​ജോ ജോ​സ്് കാ​ങ്ക​പ്പാ​ട​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍ കു​ടും​ബ​യൂ​ണി​റ്റ് ഒ​ന്നാം​സ്ഥാ​ന​വും സെ​ന്‍റ്് ജോ​സ​ഫ് കു​ടും​ബ​യൂ​ണി​റ്റ് ര​ണ്ടാം​സ്ഥാ​ന​വും ചെ​റു​പു​ഷ്പം കു​ടും​ബ​യൂ​ണി​റ്റ് മൂ​ന്നാം​സ്ഥാ​ന​വും ക​ര​സ്ഥാ​മാ​ക്കി.

Latest News

Up